പോക്സോ കേസ് പ്രതികൾക്ക് വധശിക്ഷ
രാജസ്ഥാനിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർക്ക് വധശിക്ഷ. ജയ്പൂരിലായിരുന്നു സംഭവം. പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
11 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ശിക്ഷ നടപ്പിലാക്കണമെന്ന കോടതി നിർദേശിച്ചു. സുൽത്താൻ (27), ചോട്ടുലാൽ (62) എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്.