ദീപക് പുനിയക്ക് വെങ്കല മെഡൽ മത്സരത്തിൽ തോല്‍വി

ഗുസ്തിയിൽ ഇന്ത്യൻ താരം ദീപക് പുനിയക്ക് വെങ്കല മെഡൽ മത്സരത്തിൽ തോല്‍വി. 86 കിലോഗ്രാം വിഭാഗത്തിൽ സാൻ മരിനോയുടെ മൈലെസ് നാസെം അമിനാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തി മെഡൽ നേടിയത്. 4-2 എന്ന സ്കോറിനായിരുന്നു ദീപക്കിന്റെ തോൽവി. മത്സരത്തിലുടനീളം മുന്നിട്ടു നിന്ന ദീപക്കിനെതിരെ അവസാന 10 സെക്കൻഡിനിടയിലെ നീക്കത്തിൽ മൈലെസ് നാസെം മുന്നിലെത്തുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *