ജാൻ ബീവിയുടെ കൊലപാതകം;കൊല ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി പ്രതി

ജാൻ ബീവിയുടെ കൊലപാതകം;കൊല ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി പ്രതി

പാലക്കാട്ടെ ജാൻ ബീവിയുടെ കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി ബഷീർ എന്ന അയ്യപ്പൻ. മറ്റൊരു യുവാവുമായി യുവതിക്കുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആസൂത്രിതമായാണ് ജാന്‍ ബീവിയെ ഇയാള്‍ കൊലപ്പെടുത്തിയത്. നേരത്തെയും കൊലപാതകത്തിന് ശ്രമിച്ചു. അന്നൊന്നും സാഹചര്യമൊത്തുവന്നില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജാന്‍ ബീവിയെ സ്‌നേഹിച്ചിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മതം മാറി ബഷീര്‍ എന്ന പേര് സ്വീകരിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞപ്പോഴെല്ലാം ജാന്‍ ബീവി ഒഴിഞ്ഞുമാറി. ഇത് സംശയത്തിനിടയാക്കി. ജാന്‍ ബീവിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് മനസ്സിലായി. ബന്ധം ഒഴിയാന്‍ നിരവധി തവണ ആവശ്യപ്പെട്ടു. യുവതി വഴങ്ങാത്തതോടെ പകയായി. പത്തുവര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും തന്നെ യുവതി വഞ്ചിക്കുകയാണെന്ന് തോന്നിയതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ഇയാള്‍ ഏത് സമയവും ആക്രമിക്കുമെന്ന് ജാന്‍ ബീവിക്കും അറിയാമായിരുന്നു. അതുകൊണ്ട് കരുതലോടെയാണ് അവരും ജീവിച്ചത്.എന്നാല്‍ കൊലപാതകം നടന്ന വെള്ളിയാഴ്ച രാത്രിയില്‍ ചോറക്കാട് കനാല്‍ കരയില്‍ ഇരുന്ന് മദ്യപിച്ചു. പിന്നാലെ തര്‍ക്കമായി. ജാന്‍ ബീവിയെ അടിച്ചുവീഴ്ത്തി തലമണ്ണില്‍ ചേര്‍ത്ത് കഴുത്തില്‍ തുരെതുരെ വെട്ടുകയായിരുന്നുവെന്നും അയ്യപ്പൻ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *