Flash News

വിതുരയിൽ വഴിയാത്രക്കാരായ സ്ത്രീകളെ തടഞ്ഞു നിറുത്തി ഉപദ്രവിച്ച കേസിലെ പ്രതികൾ പിടിയിൽ

തിരുവനന്തപുരത്ത് വിതുരയിൽ വഴിയാത്രക്കാരായ സ്ത്രീകളെ തടഞ്ഞു നിറുത്തി ഉപദ്രവിച്ച കേസിലെ പ്രതികൾ പിടിയിലായി. വിതുര സ്വദേശികളായ നിഷാദ്, അരുൺ ജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിതുര താലൂക്കാശുപത്രിയിലെ ജീവനക്കാരിയെയും ഒരു കോളേജ് വിദ്യാർതഥിനിയെയുമാണ് ഇവർതടഞ്ഞുനിർത്തി ഉപദ്രവിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. മദ്യപിച്ച് ബൈക്കിലെത്തിയ ഇവർ യുവതികളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. നാട്ടുക്കാരാണ് സ്ത്രീകളെ രക്ഷിച്ചത്. പ്രതികൾക്കെതിരെ നേരത്തെയും കേസുകൾ എടുത്തിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *