ഡൽഹിയിലെ ഒമ്പതുകാരിയുടെ കൊലപാതകം: ശക്തമായ പ്രതിഷേധം തുടരുന്നു; സമര പന്തലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി

ഡൽഹിയിലെ പുരാനനംഗലിൽ ഒമ്പതുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന സമരം ശക്തമാകുന്നു. മിലിട്ടറി ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടു പോകാൻ എന്ന് കാണിച്ച് സമരക്കാർക്ക് സൈന്യം നോട്ടീസ് നൽകുകയും തുടർന്ന് സമരപന്തൽ പൊളിച്ചുമാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധ പന്തലുകൾ റോഡിന്റെ ഒരു വശത്തേക്ക് മാറ്റി. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നു. കേസിൽ കൂടുതൽ ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഇതിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ ഉടൻ പൊലീസ് നുണപരിശോധനക്കടക്കം വിധേയമാക്കും. പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *