Flash News

തനിക്കും രണ്‍വീറിനും തുല്യ പ്രതിഫലം വേണം ; ബന്‍സാലി ചിത്രത്തില്‍ നിന്ന് ദീപിക പുറത്ത്

ദീപിക പദുക്കോണിനെ തനിക്ക് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങിന്റെ അത്ര തന്നെ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടതിന് ബന്‍സാലി സിനിമയില്‍ നിന്നും പുറത്താക്കി. താരത്തെ വിഖ്യാത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ബൈജു ബവ്ര’യില്‍ നിന്നാണ് പുറത്താക്കിയിരിക്കുന്നത്. തനിക്ക് രണ്‍വീറിന്റേതിന് തുല്യമായ പ്രതിഫലം വേണമെന്ന ദീപികയുടെ ആവശ്യം നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെ താരം ചിത്രത്തില്‍ നിന്ന് പുറത്താവുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തനിക്ക് ഒരു പൈസ പോലും രണ്‍വീറിനെക്കാള്‍ കൂടുതലോ, കുറവോ വേണ്ടെന്ന് ആയിരുന്നു ദീപികയുടെ നിലപാട്. നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നായിക ദീപിക ആണ്.

‘ബൈജു ബവ്ര’ ദീപിക – രണ്‍വീര്‍ താരജോഡികള്‍ക്കൊപ്പം ബന്‍സാലി ഒരുക്കുന്ന നാലാമത്തെ ചിത്രം ആയിരുന്നു. ഇവര്‍ തന്നെയാണ് ‘പത്മാവത്’, ‘ബാജിറാവു മസ്താനി’, ‘രാംലീല’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അവയുടെ വന്‍ വിജയം പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്കിടയില്‍ വാനോളം ഉയര്‍ത്തിയിരുന്നു. ‘ബൈജു ബവ്ര’ ഇതേ പേരില്‍ ഭരത് ഭൂഷണും മീന കുമാരിയും തകര്‍ത്തഭിനയിച്ച, 1952ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്ക് ആണ്.

നിരവധി ദീപിക പദുക്കോണ്‍ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അവയില്‍ പ്രേക്ഷകരെ ഏറ്റവും ആവേശഭരിതരാക്കുന്നത് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് കൂടി കുറിക്കുന്ന ‘പത്താന്‍’ ആണ്. ഹൃത്വിക് റോഷനൊപ്പം ‘ഫൈറ്റര്‍’, രണ്‍വീറിനൊപ്പം ’83’, അമിതാഭ് ബച്ചനൊപ്പം ‘ഇന്റേണി’ന്റെ ഹിന്ദി റീമേക്ക് എന്നീ ചിത്രങ്ങളിലൂടെയും ദീപിക പ്രേക്ഷകരിലേക്ക് എത്തും.

Comments: 0

Your email address will not be published. Required fields are marked with *