കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മരാമത്ത് പണികളില്‍ ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ബോര്‍ഡിന്റെ സര്‍വീസിലുണ്ടാകില്ല. ഇത്തരം ഉദ്യോഗസ്ഥരെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ ബോര്‍ഡ് തയാറാകില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. പമ്പയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫീസില്‍ നിന്നും രജിസ്റ്ററുകള്‍ കാണാതായതില്‍ അടിയന്തര പരിശോധന നടക്കുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്ശക്കതിരെ കര്‍ശന നടപടിയുണ്ടാകും. ഇവരെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ ബോര്‍ഡ് തയാറാകില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom