അന്ന് മീടു ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടേനെ: ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ മകനെന്നും വിനീത് ശ്രീനിവാസന്റെ സഹോദരനെന്നുമുള്ള ഐഡന്റിയിൽ മലയാള സിനിമയിൽ എത്തിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടി ധ്യാൻ ശ്രീനിവാസൻ. സിനിമയിലെന്നതിനപ്പുറം അഭിമുഖങ്ങളിലും രസകരമായി മറുപടി പറയുന്ന ഒരാളാണ് ധ്യാൻ. ഇപ്പോളിതാ പ്രമുഖ ഓൺലൈൻ മാധ്യമത്തിന് ധ്യാൻ നൽകിയ അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഉടൽ എന്ന സിനിമയാണ് ധ്യാനിന്റെതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.

തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ധ്യാന്‍ നല്‍കിയ മറുപടി ഇല്ല, കുറേ പേരെ തേച്ചിട്ടുണ്ട് എന്നായിരുന്നു. പണ്ടൊക്കെ മീടു ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങുക പോലുമുണ്ടാകില്ലായിരുന്നു. മീടു ഇപ്പോഴല്ലേ വന്നത്. എന്റത് പത്ത് പന്ത്രണ്ട് കൊല്ലം മുമ്പായിരുന്നു. ഇല്ലെങ്കില്‍ ഒരു പതിനാല് വര്‍ഷമൊക്കെ എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഈ ട്രെന്റ് വന്നത്. നല്ല കുട്ടിയായോ ഇപ്പോള്‍ ഞാന്‍ ഫാമിലി മാന്‍ ആണെന്നുമാണ് ധ്യാന്‍ പറയുന്നത്.

 

 

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *