അച്ഛന്റെ സിനിമ ഇഷ്ടമായില്ല; രമേഷ് പിഷാരടിയുടെ മകൾ
നിതിന്‍ ദേവിദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ കണ്ട പിഷാരടിയുടെ മൂത്ത മകള്‍ പങ്കുവെച്ച അഭിപ്രായമാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയെ പറ്റിയുള്ള അഭിപ്രായം ചോദിച്ച മാധ്യമങ്ങളോടായിരുന്നു പിഷാരടിയുടെ മകള്‍ പീലിയുടെ പ്രതികരണം. ‘നോ വേ ഔട്ട് കണ്ടു. പടം ഇഷ്ടമായില്ല. അച്ഛൻ തൂങ്ങിച്ചാവുന്നതു കണ്ടിട്ട് സഹിച്ചില്ല. അച്ഛന് ദേഷ്യം വരുന്നതും പ്ലേറ്റ് പൊട്ടിക്കുന്നതും ഒക്കെയാണ് സിനിമയിലുള്ളത്. വല്ല നല്ല കാര്യങ്ങളും ചെയ്താൽ പോരേ. അവസാനം അച്ഛൻ രക്ഷപ്പെട്ടതു കണ്ടപ്പോൾ സന്തോഷമായി. അച്ഛൻ കോമഡി പടങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം. ഈ സിനിമയിൽ ഒട്ടും കോമഡി ഇല്ല. മുഴുവൻ സീരിയസ് ആണ്. ബാക്കി എല്ലാവർക്കും ഇഷ്ടപ്പെടുമായിരിക്കും എനിക്ക് ഇഷ്ടപ്പെട്ടില്ല.’- പൗർണമി പറഞ്ഞു. സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് അച്ഛന്റെ സിനിമയേക്കുറിച്ചുള്ള അഭിപ്രായം പൗർണമി പറഞ്ഞത്. മകളുടെ നെഗറ്റീവ് കമന്റിൽ മറുപടിയുമായി പിഷാരടിയും എത്തി. ‘മകൾ ഒരു അച്ഛൻ കുഞ്ഞാണ്. അവൾക്ക് ഈ സിനിമ കണ്ടുകൊണ്ടിരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അവൾക്കു സിനിമയും കഥാപാത്രവും ഒന്നും ഇല്ല… അച്ഛനാണ് വേദനിക്കുന്നത്.’- എന്നാണ് പിഷാരടി പറഞ്ഞത്. സിനിമയിലെ തന്റെ അവസ്ഥ കാണാൻ വയ്യാത്തതുകൊണ്ട് അമ്മയും സിനിമ കാണാൻ വന്നില്ലെന്നും താരം വ്യക്തമാക്കി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom