പ്രാങ്ക് വീഡിയോയ്ക്കായി സ്ത്രീകളുടെ നേര്‍ക്ക് അശ്ലീല ചേഷ്ടകള്‍ കാണിച്ചു ; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍

പ്രാങ്ക് വീഡിയോ ഒരുക്കുന്നതിന്റെ ഭാഗമായി പൊതുവഴിയില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ടകള്‍ കാണിച്ച യുവാവ് കൊച്ചിയില്‍ അറസ്റ്റിലായി. എറണാകുളത്ത് പല സ്ഥലങ്ങളിലും ചിറ്റൂര്‍ സ്വദേശിയായ 26കാരന്‍ ആകാശ് സൈമണ്‍ മോഹന്‍ വീഡിയോകള്‍ ചിത്രീകരിച്ചിരുന്നു.

ഇയാള്‍ പ്രാങ്ക് വീഡിയോ എന്ന പേരില്‍ ചെയ്യുന്നത് അശ്ലീല ചേഷ്ടകള്‍ കാണിച്ച് സ്ത്രീകളെ ശല്യപ്പെടുത്തുന്നതും, അവരോട് അരോചകമായി സംസാരിക്കുന്നതും ആണ്. ഇയാളുടെ സുഹൃത്തുക്കള്‍ മറഞ്ഞു നിന്ന് ഇരകളാകുന്ന സ്ത്രീകളുടെ പ്രതികരണങ്ങള്‍ ക്യാമറയില്‍ പകര്‍ത്തും.

പ്രതി ‘ഡിസ്റ്റര്‍ബിങ്ങ് ദ് ഫീമെയില്‍സ് – കേരള’ എന്ന പേരില്‍ യുട്യൂബില്‍ ഇതിനോടകം രണ്ട് വീഡിയോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതി സ്ത്രീകളെ അപമാനിക്കുന്ന പ്രാങ്ക് വീഡിയോകള്‍ ചിത്രീകരിച്ച് പങ്കുവെക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *