കാറിന് മുകളില്‍ കാമുകിയെ കെട്ടിയിട്ട് വീഡിയോ ചെയ്തു ; വിശ്വാസം പരീക്ഷിച്ചതാണെന്ന് ഇന്‍സ്റ്റഗ്രാം താരം

ഭാഷാഭേദമന്യേ സാമൂഹ്യമാധ്യമങ്ങളിലെ ഇന്‍ഫ്ലുവന്‍സര്‍മാരില്‍ ഒരു വലിയ ശതമാനം പേരും ഇപ്പോള്‍ തങ്ങളുടെ വീഡിയോകള്‍ ട്രെന്‍ഡിങ്ങ് ആകാന്‍ ഏത് സാഹസികതയ്ക്കും മുതിരാറുണ്ട്. അപകടസാധ്യത വര്‍ദ്ധിക്കുന്തോറും കാണികളുടെ എണ്ണവും വര്‍ദ്ധിക്കും എന്നാണ് ഇവരുടെ പക്ഷം. ഈ പ്രവണതയുടെ ഒരു മികച്ച ഉദാഹരണമാണ് റഷ്യയിലെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ സെര്‍ജി കോസെന്‍കോ പുറത്തുവിട്ട, തന്റെ കാമുകിയെ കാറിനു മുകളില്‍ കെട്ടിയിട്ട് താരം നഗരം ചുറ്റുന്ന വീഡിയോ.

സെര്‍ജി മോസ്ക്കോ നഗരം ചുറ്റിയത് തന്റെ കാമുകിയായ ബെന്റ്ലിയെ കാറിനു മുകളില്‍ കയറുകൊണ്ട് കെട്ടിയിട്ടാണ്. ഇരുവരുടെയും ഇടതു കൈകള്‍ വിലങ്ങുവെച്ച് ബന്ധിച്ചിരുന്നു. വീഡിയോയില്‍ ആഡംബര കാര്‍ ഒറ്റക്കൈ കൊണ്ട് ഓടിക്കുന്നതും സെര്‍ജി തന്നെയാണ്. ഇവര്‍ക്ക് നേരെ കടുത്ത വിമര്‍ശനമാണ് വീഡിയോ വൈറലായതോടെ ഉയരുന്നത്.

86,000ത്തോളം കാഴ്ച്ചക്കാരെ നേടിയിരിക്കുന്ന വീഡിയോ ഒരുക്കിയിരിക്കുന്നത് അഞ്ച് ദശലക്ഷത്തില്‍ അധികം ഫോളോവേഴ്സുള്ള സാമൂഹ്യമാധ്യമ ഇന്‍ഫ്ലുവന്‍സര്‍ ആണ്. മോസ്കോ സ്റ്റേറ്റ് ട്രാഫിക്ക് ഇന്‍സ്പെക്ടറേറ്റ് വീഡിയോയില്‍ ഇടപെട്ട്, അപകടകരമായി വാഹനം ഓടിച്ചതിന് 750 റൂബിള്‍ പിഴ ചുമത്തി. സെര്‍ജി കോസെന്‍കോയുടെ വീഡിയോയെ ന്യായീകരിച്ചുകൊണ്ടുള്ള വിചിത്ര വാദം തങ്ങള്‍ പരസ്പര വിശ്വാസം പരീക്ഷിക്കുകയായിരുന്നു എന്നതാണ്.

വീഡിയോ കാണാം : https://www.instagram.com/reel/CSCziXcCfXh/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *