വലിയ കണ്ണട അന്ന് ഇല്ല ; ഈ താരം ആരാണെന്ന് മനസ്സിലായോ?

എന്നും നെഞ്ചോടു ചേർത്തുവെക്കാവുന്ന നിഷ്കളങ്ക ബാല്യത്തിന്റെ ഓർമ്മകൾ ഓരോരുത്തർക്കും പ്രിയങ്കരമാണ്. ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ മലയാളി പ്രേക്ഷകരുടെ ഒരു പ്രിയതാരത്തോട് സ്കൂൾ ഓർമ്മകൾ ചോദിച്ചപ്പോൾ പുറത്തുവന്ന ചിത്രമാണിത്.

മുൻപ് ഒരിക്കല്‍ നടി പാർവ്വതി തിരുവോത്ത് പങ്കിട്ട തന്റെ കുട്ടിക്കാല ചിത്രമാണിത്. കേന്ദ്രീയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ് താരം. അതിനു ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി. സ്കൂളിലെ ഒരു ചിത്രം പങ്കിടാമോ എന്ന ഇൻസ്റ്റഗ്രാം ചോദ്യത്തിന് താരം നൽകിയ ചിത്രമാണ് ഇത്‌. സ്കൂളിലെ ഓരോ ഓർമ്മയും മികച്ചതാണ് എന്ന് പാർവ്വതി പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *