മഞ്ജുവിന്റെ നൃത്ത പരിപാടി മുടക്കാൻ ദിലീപ് എന്നെ വിളിച്ച് അസഭ്യം പറഞ്ഞു

മഞ്ജുവിന്റെ നൃത്ത പരിപാടി മുടക്കാൻ ദിലീപ് എന്നെ വിളിച്ച് അസഭ്യം പറഞ്ഞു

മഞ്ജുവിനെതിരെ ഇല്ലാത്ത കാര്യങ്ങൾ പറയാൻ ദിലീപിന്റെ അനിയൻ അനൂപിന് അഡ്വക്കേറ്റ് രാമൻ പിള്ള പരീശിലിപ്പിക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിനെതിരെ പ്രതിഷേധം ആളികത്തുകയാണ്. മഞ്ജു ഇതിനൊന്നും പ്രതികരിക്കുന്നില്ലെന്ന് കരുതി എന്ത് തോന്നിവാസവും പറയാമെന്ന് അവസ്ഥ സങ്കടകരമാണെന്നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യ ലക്ഷ്മി ഇക്കാര്യം തുറന്നു പറഞ്ഞത്.നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു ഡാന്‍സ് ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഭാഗ്യലക്ഷ്മി വിശദീകരിച്ചിരുന്നു. മഞ്ജുവിന്റെ സമ്മതത്തോടെയാണ് താന്‍ പ്രതികരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഭാഗ്യ ലക്ഷ്മിയുടെ വാക്കുകൾ ദിലീപിനോട് പറയാതെയാണ് മഞ്ജു ഡാന്‍സ് പരിപാടിക്ക് പോയതെന്ന തരത്തിലുള്ള ഓഡിയോ കേട്ടിരുന്നു. അതുകൊണ്ടാണ് ചേട്ടന് ദേഷ്യം വന്നതെന്നും അനൂപ് പറയുന്നത് കേട്ടിരുന്നു. അത് ശരിയായ സംഭവമല്ല, തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണ് പറയുന്നതെന്നും ഭാഗ്യലക്ഷ്മി വിശദീകരിച്ചിരുന്നു. കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിക്കായി മഞ്ജു വരുമോയെന്ന് സംഘാടകര്‍ ചോദിച്ചിരുന്നു. അന്ന് മഞ്ജുവിനെ വല്യ പരിചയമില്ലായിരുന്നു.മഞ്ജുവിനെ പരിചയമില്ലാത്തതിനാല്‍ ഗീതു മോഹന്‍ദാസിനോടായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്. ചേച്ചി നേരില്‍ സംസാരിച്ചോളൂയെന്ന് പറഞ്ഞ് ഗീതു മഞ്ജുവിന്റെ നമ്പര്‍ തന്നു. അങ്ങനെയാണ് മഞ്ജുവിനെ വിളിച്ച് സംസാരിച്ചത്. ഡാന്‍സ് കളിക്കുമോയെന്ന് ചോദിച്ചപ്പോള്‍കളിക്കുമെന്നും അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. പേയ്‌മെന്റിനെക്കുറിച്ചൊക്കെ നേരിട്ട് സംസാരിച്ചോളൂ, അവര്‍ക്ക് നമ്പര്‍ കൊടുത്തേക്കാമെന്നുമായിരുന്നു ഞാന്‍ പറഞ്ഞത്.ഗുരുവായൂരില്‍ ഡാന്‍സ് ചെയ്യാന്‍ തീരുമാനിച്ചപ്പോഴും മഞ്ജു ദിലീപിനോട് സംസാരിച്ചിരുന്നു. ദിലീപിന്റെ സമ്മതം ചോദിച്ചാണ് പോയതെന്ന് മഞ്ജു അന്ന് പറഞ്ഞിരുന്നു. സ്റ്റേജില്‍ കയറും മുന്‍പ് ദിലീപിനെ വിളിച്ച് സംസാരിച്ചു. ദിലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായാണ് സംസാരിച്ചത്. ആ വാക്ക് പറയാന്‍ പോലും പറ്റാത്തതാണ്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *