ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നു !
പ്രമുഖ നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ കുരുക്ക് മുറുകുന്നു. കാവ്യ മാധവനെ ചോദ്യം ചെയ്യാൻ സാധിക്കാത്ത അന്വേഷണ സംഘം ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നു. ഒപ്പം ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യുന്നതിനായി അന്വേഷണം സംഘം നോട്ടീസ് നൽകിയിട്ടുണ്ട്, കഴിഞ്ഞിടയ്ക്കാണ് കാവ്യാ മാധവനെ കുറ്റപ്പെടുത്തി കൊണ്ട് സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത്തുമായി സംസാരിച്ച ഓഡിയോ കോൾ പുറത്തുവന്നിരുന്നു.
അതിൽ സുരാജ് വ്യക്തമായി പറയുന്നുണ്ട് കാവ്യയ്ക്ക് വേണ്ടിയാണ് ദിലീപ് ഇതെല്ലം ചെയ്തു കൂട്ടുന്നതെന്ന്. അതിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനായിരിക്കണം സുരാജിനെയും അനൂപിനെയും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച ഇരുവരും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്.
സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദസന്ദേശങ്ങൾ സംബന്ധിച്ച് ചോദിച്ചറിയാനാണ് ഇവരെ പോലീസ് വിളിപ്പിച്ചിരിക്കുന്നത്. ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യംചെയ്യൽ. ദിലീപിനെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങൾ സംബന്ധിച്ചും വ്യക്തത തേടുംഅന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇവരെ നേരത്തേ ചോദ്യംചെയ്തിരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom