‘ദിലീപേട്ടൻ എന്ന് വിളിക്കാത്തവർ സെറ്റിൽ ജോലി ചെയ്യരുത്’: വെളിപ്പെടുത്തലുമായി സംവിധായിക
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ പേരും പ്രതിപട്ടികയിൽ വന്നതിന് ശേഷം ദിലീപിനെതിരെ നിരവധിപേരാണ് സിനിമ രംഗത്ത് നിന്നും പുറത്തുനിന്നും വിമർശനവുമായി എത്തിയത്. ഇപ്പോളിതാ കേസിന്റെ നിർണായക ഘട്ടത്തിലേക്ക് നീങ്ങിയതിന് പിന്നാലെ ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി മുൻനിര സംവിധായകരിൽ ഒരാളാണ് കുഞ്ഞില മാസിലാമണി എത്തിയിരിക്കുകയാണ്. തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സംവിധായിക വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നത്. ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
സംവിധായികയുടെ വാക്കുകൾ
എനിക്ക് ഒരു കാര്യം അറിയാൻ ആഗ്രഹമുണ്ട്. ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തിൽ അക്രമിക്കപ്പെട്ടിള്ളൂ എന്നാണോ? സ്ത്രീകളല്ലാതെ ആളുകളും എന്തായാലും ലിസ്റ്റിൽ ഉണ്ടാവുമല്ലോ. അടിപൊളി.ഇനി അവസാനം ഭാര്യയുടെ ക്രൈം മറച്ചുവെക്കാൻ വേണ്ടി രക്തസാക്ഷിയായി ജയിലിൽ കിടന്ന ധീര ഭർത്താവ് ആയിട്ട് ആയിരിക്കും ദിലീപിനെ അങ്ങോട്ട് അവതരിപ്പിക്കുക. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നുപറയുന്ന ഒരു ലോഡ് സിനിമകളും ഇനി പ്രതീക്ഷിക്കാം. എനിക്ക് ഒരു കാര്യം അറിയാൻ ആഗ്രഹമുണ്ട്. ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമാണ് ഇതുപോലെ ആക്രമിക്കപ്പെട്ടത്? സ്ത്രീകൾ അല്ലാത്ത ആളുകളും ഉണ്ടാവുമല്ലോ എന്തായാലും ലിസ്റ്റിൽ. അറസ്റ്റിലാകുന്നതിന് മുമ്പ് ഇയാൾ ഇത്തരത്തിൽ ആരെയും ഉപദ്രവിച്ചിട്ടില്ല? ഇയാളെ പേടിച്ച് ജീവിക്കുന്ന വേറെ ആരും സിനിമാലോകത്ത് ഇല്ലേ?
എന്തുകൊണ്ട് ആണ് ആളുകൾക്ക് ഇയാൾ കൊന്നുകളയും എന്നുവരെ പേടി ഉണ്ടാവുന്നത്? ഇത് സത്യമാണോ എന്നറിയില്ല, കേട്ടറിവ് മാത്രമാണ് ഉള്ളത്, ഇയാളെ ദിലീപേട്ടൻ രണ്ടു വിളിക്കാത്ത ആരെയും സെറ്റിൽ ജോലിചെയ്യാൻ ഇയാൾ അനുവദിക്കില്ല. അങ്ങനെ വിളിച്ചില്ല എങ്കിൽ അതിനുള്ള ശിക്ഷ നൽകുമെന്ന് എന്നൊക്കെയാണ് കേട്ടിരിക്കുന്നത്. എന്തൊക്കെയാണ് ഇയാളുടെ ശിക്ഷാരീതികൾ എന്ന് അറിയണം എന്ന് ആഗ്രഹമുണ്ട്. നിലവിൽ രണ്ടെണ്ണം മാത്രമാണല്ലോ പുറത്തുവന്നിരിക്കുന്നത് – ഒന്ന് റേപ്പ്, മറ്റൊന്ന് ജോലി നിഷേധിക്കൽ. ഇങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ ആദ്യമായിട്ട് ആണോ നടക്കുന്നത്? ഇതായിരുന്നു മാസിലാമണിയുടെ വാക്കുകൾ.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom