നടിയെ ആക്രമിച്ച ദൃശ്യം ബിജു പൗലോസിന്‍റെ കയ്യിലുണ്ടെന്ന് ദിലീപ്

നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ. ഇന്നലെ ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയിരുന്നോ എന്ന് പരിശോധിക്കാൻ വന്നതും ഡിവൈഎസ്പി ബിജു പൗലോസാണ്.

ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബിജു പൗലോസിനോട് നിർദേശിക്കണമെന്നുമാണ് ഹർജിയിൽ ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണക്കോടതിയിലാണ് ദിലീപ് തൻ്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *