Flash News

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രിക്ക് ഇപ്പോൾ അപേക്ഷിക്കാം

2021-22 അദ്ധ്യയന വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ്, ഐ.എച്ച്‌.ആര്‍.ഡി സ്വാശ്രയ പോളിടെക്‌നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച്‌ എസ് ഇ അല്ലെങ്കില്‍ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവര്‍ക്ക് നിബന്ധനകള്‍ പ്രകാരം അപേക്ഷിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച്‌ പ്ലസ് ടു പാസ്സായവര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഒരുമിച്ചു 50 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അപേക്ഷിക്കാം. ഈ വിഷയങ്ങള്‍ പഠിച്ച വി.എച്ച്‌.എസ്.ഇ കാര്‍ക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ഓഗസ്റ്റ് 14 വരെ തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.polyadmission.org/let.

Comments: 0

Your email address will not be published. Required fields are marked with *