സംവിധായകന്‍ ശങ്കറിന്റെ മകള്‍ വിവാഹിതയായി; വരന്‍ ക്രിക്കറ്റ് താരം

തമിഴ് സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. തമിഴ്‌നാട് ക്രിക്കറ്റര്‍ രോഹിത് ദാമോദരനാണ് വരന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും ചടങ്ങില്‍ പങ്കെടുത്തു.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്‌സിന് വേണ്ടി കളിക്കുന്ന താരമാണ് രോഹിത്. അദ്ദേഹം ടീമിന്റെ ക്യാപ്റ്റനും കൂടെയാണ്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ. കമല്‍ ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2വാണ് ശങ്കറിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിaത്രം.

Comments: 0

Your email address will not be published. Required fields are marked with *