Flash News

യു.എസ് ഓപ്പൺ: സവരേവിനെ തകര്‍ത്ത് ജോക്കോവിച്ച് ഫൈനലില്‍

ജർമനിയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അലക്സാണ്ടർ സവരേവിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പൺ ഫൈനലിൽ പ്രവേശിച്ചു. സ്കോർ: 4-6, 6-2, 6-4, 4-6, 6-2.

ഇതോടെ കലണ്ടർ സ്ലാം എന്ന നേട്ടത്തിലേക്ക് ജോക്കോവിച്ച് ഒരുപടി കൂടി അടുത്തു. 21-ാം റെക്കോഡ് ഗ്രാൻഡ്സ്ലാം നേട്ടവും കലണ്ടർ സ്ലാം എന്ന റെക്കോഡുമാണ് ഒരു ജയത്തിനപ്പുറം താരത്തെ കാത്തിരിക്കുന്നത്.

റഷ്യയുടെ ഡാനിൽ മെദ്വദേവാണ് ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി. കാനഡയുടെ ഫെലിക്സ് അഗർ അലിയാസ്സിമെയെ പരാജയപ്പെടുത്തിയാണ് മെദ്വദേവ് ഫൈനലിൽ കടന്നത്.

Comments: 0

Your email address will not be published. Required fields are marked with *