Flash News
കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോക്കോവിച്ച്; വിസ റദ്ദാക്കിയ സംഭവത്തില്‍ ട്വിസ്റ്റ്

കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോക്കോവിച്ച്; വിസ റദ്ദാക്കിയ സംഭവത്തില്‍ ട്വിസ്റ്റ്

വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയ വിസ നിഷേധിച്ച സംഭവത്തിൽ പുതിയ ട്വിസ്റ്റ്. രാജ്യത്ത് പ്രവേശിക്കാൻ ജോക്കോവിച്ചിന് ലഭിച്ച വിസയും, ഓസ്ട്രേലിയൻ ഓപ്പൺ സംഘാടകരിൽ നിന്നുള്ള മെഡിക്കൽ ഇളവും ലഭിച്ചതിൻ്റെ തെളിവുകൾ ജോക്കോവിച്ചിൻ്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഡിസംബറിൽ തനിക്ക് കൊവിഡ് ബാധിച്ചതിന്റെ തെളിവുകൾ ഹാജരാക്കി ജോക്കോവിച്ച് മെഡിക്കൽ ഇളവ് നേടിയതിന്റെ രേഖകളാണ് താരത്തിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയത്. ഡിസംബർ 16-നാണ് തനിക്ക് കൊവിഡ് ബാധിച്ചതെന്നാണ് രേഖയിലുള്ളത്. ജോക്കോവിച്ച് ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പിൽ നിന്ന് അവരുടെ നിർബന്ധിത വാക്സിൻ നിയമത്തിൽ ഇളവ് നേടിയതായി കോടതിയിൽ സമർപ്പിച്ച രേഖകൾ പറയുന്നു. ജനുവരി ആറിനാണ് ഓസ്ട്രേലിയൻ ഓപ്പണിനായി മെൽബൺ ടല്ലമറൈൻ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിനെ അധികൃതർ തടഞ്ഞത്. വാക്സിനേഷൻ രേഖകളോ മെഡിക്കൽ ഇളവുകളോ ഹാജരാക്കാൻ സാധിക്കാതിരുന്നതോടെ താരത്തിന്റെ വിസ അസാധുവാക്കുകയും ചെയ്തിരുന്നു. തുടർന്ന് താരത്തെ കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *