പണിമുടക്കിയ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കരുത്; കേരളം സുപ്രീംകോടതിയില്‍

കേന്ദ്ര നയങ്ങള്‍ക്കെതിരേ പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി കേരളം . ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നത് ‘ഡയസ് നോണ്‍’ ആയി പ്രഖ്യാപിക്കാത്തതിനാല്‍ അവധി അനുവദിച്ചതില്‍ തെറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു . സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്നു .

2019 ജനുവരി 8, 9 തീയതികളില്‍ നടന്ന ദേശിയ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയോടെ ശമ്ബളം അനുവദിക്കാനുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ജനുവരി 31 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു . ഇതിന് പുറമെ രണ്ട് മാസത്തിനകം ശമ്ബളം തിരിച്ച്‌ പിടിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്

Comments: 0

Your email address will not be published. Required fields are marked with *