സ്ഥിരമായുള്ള തലവേദനയെ അവഗണിക്കരുതേ, ഒരുപക്ഷെ ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണമായേക്കാം

ഭയങ്കര തവേദനയാണെന്ന് ഒരിക്കലെങ്കിലും പറയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ സ്ഥിരമായി വരുന്ന തലവേദനയെ അല്‍പം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത് പല മാരക രോഗങ്ങളുടേയും പ്രാരംഭ ലക്ഷണമായേക്കാം. പ്രത്യേകിച്ച് ബ്രെയിന്‍ ട്യൂമര്‍ പോലെയുള്ള രോഗങ്ങളുടെ.

എല്ലാ തലവേദനയും ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണമല്ല. പക്ഷെ സ്ഥിരമായുള്ള തലവേദനയെ സൂക്ഷിക്കേണ്ടതുണ്ട്. ബ്രെയിന്‍ ട്യൂമറുണ്ടെങ്കില്‍ പലപ്പോഴും ഒരു പ്രത്യേക വശത്തെ കേന്ദ്രീകരിച്ചായിരിക്കും ഇടവിട്ട് തല വേദനിക്കുക. മാത്രമല്ല തലചുറ്റല്‍, ഛര്‍ദ്ദി, അമിതമായ ക്ഷീണം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ടതുപോലെ തോന്നുക എന്നിവയൊക്കെയും ബ്രെയിന്‍ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.

ഈ ലക്ഷണങ്ങളെല്ലാം ഉണ്ടെങ്കില്‍ എത്രേയും പെട്ടെന്നുതന്നെ വൈദ്യസഹായം ഉറപ്പാക്കുന്നതാണ് നല്ലത്. ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്നല്ല അര്‍ത്ഥം. എന്നാല്‍ പരിശോധന നടത്തുന്നത് നല്ലതാണ്. എല്ലാ ട്യൂമറുകളും ക്യാന്‍സര്‍ ആകണമെന്നില്ലെങ്കിലും കൃത്യമായ സമയത്ത് വൈദ്യ സഹായം ഉറപ്പാക്കുന്നത് ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *