പുകവലിക്കരുത്, പക്ഷേ അവർ ചെയ്തു; ഇനി എന്ത് സംഭവിക്കും !
ബിഗ് ബോസ് വീട്ടിൽ വീക്കിലി ടാസ്കിന്റെ സമയമാണ്.ആരോഗ്യകരമായ ഒരു ടാസ്ക്കാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്.എല്ലാവരുടെയും ഭാരം നോക്കി അതിൽ ഓവർ വെയിറ്റ് ഉള്ളവരെയും ഭാരം കുറഞ്ഞവരെയും രണ്ടു ടീമായി തിരിച്ചാണ് വീക്കിലി ടാസ്ക്. ഭാരം കൂട്ടേണ്ടവരുടെ ടീമിൽ ജാസ്മിൻ മൂസയാണ് ലീഡർ. ഭാരം കുറയ്ക്കേണ്ടവരിൽ നവീനാണ് ലീഡർ. ഭാരം കുറയ്ക്കേണ്ടവർക്ക് കഠിന വ്യായാമവും ഡയറ്റുമാണ് ബിഗ് ബോസ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഭാരം കൂട്ടേണ്ടവർക്ക് വിവിധയിനം പ്രോട്ടീൻ ഭക്ഷണങ്ങളാണ്. അവർക്ക് ഇറങ്ങി നടക്കാൻ പോലും കഴിയില്ല. നടക്കണമെങ്കിൽ ഭാരം കൂട്ടേണ്ട ടീമിലെ ആരെങ്കിലും അവരെ എടുത്തു അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കണം.ബിഗ് ബോസ് പ്രത്യേകം പറഞ്ഞിരുന്നു ഇനി ടാസ്ക് കഴിയുന്നവരെ ആരും പുകവലിക്കരുതെന്ന്. എന്നാൽ ഇത് തെറ്റിച്ച് ഡെയ്സി വലിക്കുകയും ജാസ്മിൻ കൂട്ടിരിക്കുകയും ചെയ്തു. ഇതിപ്പോൾ ബിഗ് ബോസ് വീട്ടിൽ വലിയ പ്രശ്നമായിരിക്കുകയാണ്. ജാസ്മിനെയും ഡേയ്സിയെയും എല്ലാവരും കുറ്റപ്പെടുത്തി. എന്നാൽ ബ്രേക്ക് ടൈമിൽ നമുക്ക് എന്തും ചെയ്യാമെന്നാണ് ഡെയ്സി പറയുന്നത്. എന്നാൽ ബിഗ് ബോസ് തന്നെ അതിനുള്ള മറുപടി ഡേയ്സിയ്ക്ക് കൊടുത്തു. ഭാരം കൂട്ടേണ്ട ടീമിന് അവർ കൂട്ടേണ്ടതിൽ നിന്ന് ഒരു പോയിന്റ് കൂടെ കൂട്ടികൊടുത്തു. ഇനി ലാലേട്ടൻ വരുമ്പോൾ ഇതിനോടെങ്ങനെ പ്രതികരിക്കുമെന്ന് നോക്കി കാണുകയാണ് പ്രേക്ഷകരും മറ്റു മത്സരാർത്ഥികളും.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom