പഴയ അഞ്ച് രൂപ നോട്ടുണ്ടോ? നേടാം 30,000 രൂപ.

കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം യാഥാർത്ഥ്യമാണ്. ഒരു പഴയ അഞ്ച് രൂപ നോട്ടിനാണ് ഇത്രയും വലിയ തുക പ്രതിഫലമായി നൽകുക. നിങ്ങളുടെ കൈയിൽ ഒരു അഞ്ച് രൂപ നോട്ടുണ്ടെങ്കിൽ നിങ്ങൾക്ക് 30,000 രൂപവരെ നേടാം. എന്നാൽ പണം പ്രതിഫലമായി ലഭിക്കണമെങ്കിൽ ചില നിബന്ധനകളുണ്ട്.

നിങ്ങളുടെ കൈയിലുള്ള നോട്ടിൽ ട്രാക്ടറിന്റെ ചിത്രം ഉണ്ടായിരിക്കണം. മാത്രമല്ല, 786 എന്ന നമ്പരും ഉണ്ടായിരിക്കണം. വളരെ അപൂർവമായേ ഇത്തരമൊരു നമ്പർ അഞ്ച് രൂപ നോട്ടിലുണ്ടാവുകയുള്ളൂ. നിങ്ങളുടെ കൈയിൽ ഇത്തരമൊരു നോട്ടുണ്ടെങ്കിൽ coinbazzar.com എന്ന വെബ്സൈറ്റിൽ കയറി പണത്തിന് അർഹതയുണ്ടോയെന്ന് പരിശോധിക്കാം.

പഴയതും അപൂർവമായതുമായ നോട്ടുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വെബ്സൈറ്റാണ് കോയിൻ ബസാർ. അടുത്തിടെ വെബ്സൈറ്റിൽ വന്ന ഒരു പരസ്യം ഒരു രൂപ നോട്ടിന് വേണ്ടിയുള്ളതായിരുന്നു. വെബ്സൈറ്റിൽ പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുളള നോട്ടാണ് നിങ്ങളുടെ കൈയിലുള്ളതെങ്കിൽ 45,000 രൂപവരെ ലഭിക്കുമെന്നതായിരുന്നു പരസ്യം. എന്നാൽ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിബന്ധനകളെല്ലാം പാലിക്കണം.

Comments: 0

Your email address will not be published. Required fields are marked with *