ഈ പല്ലുകൾ ആരുടേതാണെന്ന് അറിയാമോ?

വന്യജീവി ഫോട്ടോഗ്രാഫർ റോബർട്ട് ഇർവിൻ കഴിഞ്ഞദിവസം ഒരു പല്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തു. ഏവരെയും സ്തംഭിപ്പിക്കുന്ന തരത്തിലുള്ള ആ പല്ലിന്റെ ഉടമ ഒരു മുതലയായിരുന്നു. മുതലകൾക്ക്‌ അവരുടെ ജീവിതത്തിലുടനീളം പല്ലുകൾ നഷ്ടപ്പെടുകയും വീണ്ടും വളർത്തുകയും ചെയ്യുന്നുവെന്നും പല്ലിന്റെ ചിത്രം പങ്കുവെച്ച് റോബർട്ട് ഇർവിൻ പറഞ്ഞു.

“ഈ പല്ല് ബോസ്കോയുടേതാണ്”. ഓസ്‌ട്രേലിയ മൃഗശാലയിലുള്ള ബോസ്കോ എന്ന മുതലയുടെ നിരവധി ചിത്രങ്ങൾ പങ്കുവെച്ച് റോബർട്ട് ഇർവിൻ കുറിച്ചു. “മുതലകൾക്ക് സ്വാഭാവികമായും ജീവിതകാലം മുഴുവൻ പല്ലുകൾ നഷ്ടപ്പെടുകയും വീണ്ടും വളരുകയും ചെയ്യുന്നു. ബോസ്കോ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഈ രാക്ഷസ പല്ല് പുറത്തു വന്നത്. ഇവനെപ്പോലുള്ള മുതലകൾക്ക് ഒരേ സമയം ഏകദേശം 60 ലധികം ‘രാക്ഷസ പല്ലുകൾ ഉണ്ടായിരിക്കും, ”റോബർട്ട് ഇർവിൻ തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പിൽ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *