Flash News
മെ​ഗാ തിരുവാതിരയ്ക്ക് നിയന്ത്രണം ബാധകമല്ലേ...............

മെ​ഗാ തിരുവാതിരയ്ക്ക് നിയന്ത്രണം ബാധകമല്ലേ……………

പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്ന് , ഇതാണല്ലോ കൊറോണ വന്നപ്പോൾ മുതൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തി. സർക്കാരിന് ആവശ്യമുള്ള തിരഞ്ഞെടുപ്പ് നടത്താം ആൾക്കൂട്ടമാകാം, മറ്റ് എന്തും ചെയ്യാം എന്നാൽ സാധാരണക്കാരുടെ അവസ്ഥയോ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കൊവിഡും, ഒമിക്രോണും സംസ്ഥാനത്ത് വർദ്ധിച്ച് വരുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി 10 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് അവലോകന യോ​ഗത്തിൽ വിവാഹചടങ്ങിലും, മരണ ചടങ്ങുകളിലും ഉൾപ്പെടെ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ലെന്ന ഉത്തരവും ഇറക്കി. അനാവശ്യയാത്ര ഒഴിവാക്കണമെന്നും പാർട്ടി സമ്മേളനങ്ങളിൽ പോലും നിയന്ത്രണം വേണമെന്ന് ആരോ​ഗ്യമന്ത്രി തന്നെ ചൊവ്വാഴ്ചയും പറഞ്ഞിരുന്നതാണ്. എന്നാൽ ഇതൊന്നും പാർട്ടിക്കാർക്ക് മാത്രം ബാധകമല്ല പലകാര്യത്തിലും എന്ന് തോന്നും അതാണല്ലോ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം തന്നെ സംഘടിപ്പിച്ചത്. പാറശ്ശാല ഏര്യാ കമ്മിറ്റിയിലെ 501 സ്ത്രീകൾ സമൂഹതിരുവാതിരയില്‍ സർക്കാരിനേയും മുഖ്യമന്ത്രിയേയും പാടി പുകഴ്ത്തി തിരുവാതിര കളിച്ചത്. അതിന് കാഴ്ചക്കാരായി വീണ്ടും ജനക്കൂട്ടം കൂടിയപ്പോൾ കേസെടുക്കാതെ പോലീസും നടത്തിപ്പ് കാരായി മാറി. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കൈയ്യടിച്ച് പരിപാടി വൻ വിജയവും ആക്കി. മറ്റ് സംസ്ഥാനങ്ങൾ രാത്രികാല, വാരാന്ത്യ നിയന്ത്രണങ്ങൾ ഒക്കെ നടപ്പിലാക്കി രോ​ഗവ്യാപനം തടയാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ ഇനി പാർട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞേ ഒമിക്രോൺ വരൂ എന്ന കാഴ്ചപ്പാടിലാണ് സർക്കാർ എന്ന് തോന്നും.

Comments: 0

Your email address will not be published. Required fields are marked with *