പാർട്ടി സമ്മേളനങ്ങൾ നിയന്ത്രണം ബാധകമല്ലേ.......... ..

പാർട്ടി സമ്മേളനങ്ങൾ നിയന്ത്രണം ബാധകമല്ലേ………. ..

സംസ്ഥാനത്ത് ടി.പി.ആർ. നിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ അമേരിക്കയിൽ ഉള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് നിയന്ത്രണം കൊണ്ട് വന്നത്. നിയന്ത്രണങ്ങൾ കണ്ടാൽ പ്രഥമ ദൃഷ്ടയാ തോന്നുക തിരുവാതിര നടന്ന ജില്ലകളിലെ നിയന്ത്രണങ്ങൾ തിരുവാതിര നടക്കാനുള്ള ജില്ലയിലെ നിയന്ത്രണങ്ങൾ എന്ന പോലെ തോന്നും. കൊവിഡ് കാലമായിരുന്നിട്ടും ഭരണ സ്തംഭനം ഉണ്ടാകാതിരിക്കാൻ തിരഞ്ഞെടുപ്പ് നടക്കുകയും തുടർഭരണം കിട്ടുകയും ചെയ്തത് പോലെ അടിയന്തിര പ്രധാന്യമുള്ള ഒന്നാണോ ഈ പാർട്ടി സമ്മേളനം എന്ന് പൊതു ജനങ്ങൾ മൂക്കത്ത് വിരൽ വെച്ച് ചോദിച്ചു തുടങ്ങി. സർക്കാരിന് വേണ്ടപ്പെട്ട പാർട്ടി സമ്മേളനവും, സിവൽലൈൽ പദ്ധതിയെക്കുറിച്ച് വിവിഐപികളെ വിളിച്ച് ചേർത്തുള്ള യോ​ഗങ്ങളും തുടരാം എന്നാൽ പാവപ്പെട്ടവരുടെ കല്യാണത്തിലും, മരണാനന്തര ചടങ്ങളിലും 50 പേരിലും, 20 പേരിലും കൂടുതൽ ആകാൻ പാടില്ല എന്നുള്ളത് എവിടത്തെ സമത്വമാണ്. രാഷ്ട്രീയക്കാരാണ് മാതൃക കാട്ടേണ്ടത്. ഇത്തരത്തിലുള്ള ആൾക്കൂട്ടം ഒഴിവാക്കി തീവ്രവ്യാപനം തടയുകയും ഓൺലൈനിലും മറ്റും യോ​ഗം നടത്തി തീർക്കുകയും ചെയ്താൽ ഇത്രത്തോളം വ്യാപനം ഉണ്ടാകില്ല. അല്ലാതെ സ്കൂൾ ഉൾപ്പെടെയുള്ളവ അടച്ച് പൂട്ടി ഒരു തലമുറയെ ഇരുട്ടിൽ തള്ളി വിടാതെ സ്കൂളുകൾ ഉൾപ്പെടെ രോ​ഗ വ്യാപനം കുറച്ച് വേ​ഗത്തിൽ തുറക്കാനുള്ള ശ്രമം ഉണ്ടാകട്ടെ…….

Comments: 0

Your email address will not be published. Required fields are marked with *