'മഞ്ജുവിനോടുള്ള ഇഷ്ടം കൊണ്ട് ചെയ്യുന്നതാണ്'

‘മഞ്ജുവിനോടുള്ള ഇഷ്ടം കൊണ്ട് ചെയ്യുന്നതാണ്’

മഞ്ജു വാര്യരോടുള്ള ഇഷ്ടം മൂലമാണ് നടിയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടതും പ്രണയാഭ്യർത്ഥന നടത്തിയതെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ പൊലീസിനോട്. ചോദ്യം ചെയ്യലിലാണ് സനൽകുമാർ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ പരാതിയിൽ സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. സനല്‍കുമാര്‍ ശശിധരന്‍ പ്രണായാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയതായി മഞ്ജു വാര്യരുടെ പരാതിയിലും ഉണ്ടായിരുന്നു. ഇന്ന് 11 മണിക്ക് സനൽകുമാറിനെ ആലുവ കോടതിയിൽ ഹാജരാക്കും. ജാമ്യം കിട്ടാവുന്ന വകുപ്പ് തന്നെയാണ് സനൽ കുമാറിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പൊലീസ് ‌പറഞ്ഞു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *