എന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കണ്ട, വന്നാല്‍ മറുപടി അങ്കമാലി സ്റ്റൈലില്‍: ചെമ്പന്‍ വിനോദ്

മലയാള സിനിമയിലെ മിന്നും താരമാണ് ചെമ്പന്‍ വിനോദ്. നായകനായും വില്ലനായും സഹനടനായുമെല്ലാം ചെമ്പന്‍ തിളങ്ങിയിട്ടുണ്ട്. കോമഡിയും വില്ലത്തരവുമൊക്കെ ഒരുപോലെ വഴങ്ങുന്ന അതുല്യ പ്രതിഭ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് ചെമ്പന്‍ സ്വീകരിക്കാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് മുമ്പൊരു അഭിമുഖത്തില്‍ ചെമ്പന്‍ വിനോദ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്.

തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ വരുന്നവരോട് നേരത്തെ തന്നെ പറയാറുണ്ട് ഒളിഞ്ഞു നോക്കാന്‍ വരേണ്ട, അത്യാവശ്യം തല്ലിപ്പൊളിയാണ് താന്‍ എന്നുമാണ് ചെമ്പന്‍ വിനോദ് പറയുന്നത്. എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്നും നേരെ ചോദിച്ചാല്‍ പോരെ മറുപടി പറയാമല്ലോ എന്നും ചെമ്പന്‍ വിനോദ് പറയുന്നു. ഒളിഞ്ഞു നോട്ടക്കാരോട് താന്‍ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്. മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്ത തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട. വെച്ചു കഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്റ്റൈലില്‍ തരുമെന്നാണ് താരം പറയുന്നത്.

നമ്മള്‍ തന്നെ ഒരു തറയായിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ എന്നും ചെമ്പന്‍ വിനോദ് പറയുന്നു. നീ എന്തിനാണ് ഒളിഞ്ഞു നോക്കുന്നത് ഞാന്‍ നേരിട്ട് തന്നെ പറയാമല്ലോ എന്നും താരം പറയുന്നു. തന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പിന്നെ എല്ലാകാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ താന്‍ സമ്മതിക്കുകയുമില്ല. നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം എന്നതാണ് തന്റെ ആറ്റിട്ട്യൂഡ് എന്നും ചെമ്പന്‍ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *