രാഹുൽ ദ്രാവിഡ് ഇന്ത്യന്‍ ടീമിൻ്റെ പരിശീലകനാകുന്നു

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ ഇടക്കാല പരിശീലകനായേക്കും എന്ന് റിപ്പോര്‍ട്ട്. രവി ശാസ്‌ത്രി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. മുഖ്യ പരിശീലകനെ കണ്ടെത്താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവരും എന്ന നിഗമനത്തിലാണ് ബിസിസിഐ. അതിനാൽ രാഹുൽ ഇന്ത്യൻ ടീമിൻ്റെ ഇടക്കാല പരിശീലകൻ ആകും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരിശീലകനായി ഇതുവരെ പരസ്യം ബിസിസിഐ നല്‍കിയിട്ടില്ല. അപേക്ഷ ക്ഷണിക്കും മുമ്പ് അനുയോജ്യരായ ആളുകളെ കണ്ടെത്താനാണ് നിലവിലെ ശ്രമം. ചില ഓസ്‌‌ട്രേലിയന്‍ പരിശീലകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരനെ കോച്ചായി നിയമിക്കാനാണ് ബിസിസിഐ താല്‍പര്യപ്പെടുന്നത്. ദ്രാവിഡിനെ പൂര്‍ണസമയ കോച്ചായി നിയമിക്കാന്‍ ബിസിസിഐക്ക് താല്‍പര്യമുണ്ടെങ്കിലും അദേഹം ഇതുവരെ സമ്മതം മൂളിയിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *