ഇന്ത്യയുടെ പരിശീലകനാകാനില്ല: ബി.സി.സി.ഐയുടെ ഓഫർ നിരസിച്ച് ദ്രാവിഡ്

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ബി.സി.സി.ഐയുടെ ഓഫർ വീണ്ടും നിരസിച്ച് രാഹുൽ ദ്രാവിഡ്. ടി20 ലോകകപ്പോടെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന രവി ശാസ്ത്രിയുടെ പകരക്കാരനാവാനായിരുന്നു ബി.സി.സി.ഐയുടെ ആവശ്യം. അതേസമയം ബൗളിങ് പരിശീലകൻ ഭാരത് കോച്ച്, ഫീൽഡിങ് പരിശീലകൻ ഭാരത് അരുൺ എന്നിവരും സ്ഥാനങ്ങൾ ഒഴിഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

48കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.

നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ 2018-ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും ദ്രാവിഡുണ്ടായിരുന്നു.

ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന് ഈ പരമ്പര മുതൽ പറഞ്ഞുകേട്ടിരുന്നു. എന്നാൽ ബി.സി.സി.ഐയുടെ ഓഫർ ദ്രാവിഡ് ഒരിക്കൽ കൂടി നിരസിക്കുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *