ഡി.ആർ.‌ഡി.ഒയുടെ 2ഡിജി മരുന്ന് വിപണിയിലെത്തി, വില 990 രൂപ

കൊവിഡ് ചികിത്സയിൽ വലിയ മാറ്റം സ്യഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഡി.ആർ.ഡി.ഒ വികസിപ്പിച്ച 2-ഡിജി മരുന്ന് വിപണിയിലെത്തി. ഡോ ​​റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന മരുന്നിന് ഒരു പാക്കറ്റിന് 990 രൂപയാണ് വില നിശ്‌ചയിച്ചിരിക്കുന്നത്.

മരുന്ന് വൈറസിനെതിരെ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിരുന്നു. 2-ഡിജി പൊടി രൂപത്തിൽ ഉള്ള മരുന്നാണ്. ഇത് വെള്ളത്തിൽ ലയിപ്പിച്ചു വായിലൂടെയാണ് കഴിക്കേണ്ടത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻ‌മാസ്) വികസിപ്പിച്ചെടുത്ത 2-ഡി‌ജി, 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് എന്ന ഈ മരുന്ന് ഡി‌.ആർ‌.ഡി‌.ഒയും ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ സഹകരണത്തോടെയാണ് പുറത്തിറക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *