Flash News
സെക്സിന് അനുവദിച്ചാല്‍ കുടിവെള്ളം കിട്ടും

സെക്സിന് അനുവദിച്ചാല്‍ കുടിവെള്ളം കിട്ടും

ശുദ്ധജല ക്ഷാമം വൻ തോതിൽ നേരിടുന്ന രാജ്യമാണ് കെനിയ. ഇപ്പോൾ കെനിയയിൽ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. ദ് കെനിയ വാട്ടർ ആന്റ് സാനിറ്റേഷൻ സിവിൽ സൊസൈറ്റി നെറ്റ്‌വർക്ക് തയ്യാറാക്കിയ ലഘുപുസ്തകത്തിലാണ് കെനിയൻ സ്ത്രീകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയിരിക്കുന്നത്. കുടിവെള്ളത്തിനായി സ്ത്രീകൾ ലൈം​ഗിക വേഴ്ച്ചക്ക് പോലും വഴങ്ങിക്കൊടുക്കേണ്ടി വരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിൽ കെനിയൻ ഭരണകൂടവും ജലചൂഷണം നടത്തുന്ന കമ്പനികളും മറച്ചുപിടിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ പൊള്ളിക്കുന്ന അനുഭവങ്ങളാണ് ഉള്ളതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ കുടിവെള്ള കമ്പനികളും അവരുടെ കൂട്ടരും ഭരിക്കുന്ന പ്രദേശങ്ങളിൽ വെള്ളത്തിന് പകരം സെക്‌സ് എന്നതാണ് അലിഖിത നിയമം. വെള്ളത്തിന്റെ പേരിൽ ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന അനേകം സ്ത്രീകളുടെ അനുഭവങ്ങൾ രേഖപ്പെടുത്തി ദ് കെനിയ വാട്ടർ ആന്റ് സാനിറ്റേഷൻ സിവിൽ സൊസൈറ്റി നെറ്റ്‌വർക്ക് തയ്യാറാക്കിയ ലഘുപുസ്തകം ഞെട്ടിക്കുന്ന കഥകളാണ് പുറത്തുകൊണ്ടുവന്നത്. തലസ്ഥാനമായ നെയ്‌റോബിയിലെ അനധികൃത ജനവാസ കേന്ദ്രങ്ങളിൽ വെള്ളം നൽകുന്നതിനായി സ്വകാര്യ കുടിവെള്ള ഏജൻസികളുടെ കങ്കാണികൾ സ്ത്രീകളുടെ ശരീരമാണ് ആവശ്യപ്പെടുന്നതെന്ന് ഈ ലഘുപുസ്തകം വിശദീകരിക്കുന്നു. കിബെറ, മുകുറു ക്വാ റൂബൻ എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായി കെനിയൻ പത്രമായ സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. വിവിധ കമ്യൂണിറ്റി അധിഷ്ഠിത സന്നദ്ധ സംഘടനകൾ രണ്ട് വർഷമായി നിരവധി സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *