ജമ്മുവിൽ സേനാത്താവളത്തിന് സമീപം ഡ്രോൺ; മൂന്ന് ദിവസത്തിനിടെ മൂന്നാം തവണ; അതീവ ജാഗ്രത

ജമ്മു കശ്മീരിൽ സേനാ താവളത്തിന് സമീപത്തു കൂടെ ഡ്രോണ്‍ പറന്നു. ജമ്മുവിലെ സഞ്ജ്‌വാന്‍ സേനാ താവളത്തിന് സമീപമാണ് ഡ്രോണിനെ കണ്ടത്.കഴിഞ്ഞ ദിവസങ്ങളില്‍ സേനാ താവളങ്ങള്‍ക്ക് സമീപം തുടര്‍ച്ചയായി ഡ്രോണിനെ കണ്ടതിന്റെ ആശങ്ക നിലനില്‍ക്കേയാണ് വീണ്ടും സംഭവമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ 2.30നാണ് സംഭവം.കാലുചക്, കുഞ്ജ്‌വാനി, സഞ്ജ്‌വാന്‍ പ്രദേശങ്ങളിലാണ് സുരക്ഷാ സേന ഡ്രോണ്‍ പറക്കുന്നത് കണ്ടത്. അല്‍പ്പസമയത്തിനകം ഡ്രോണ്‍ അപ്രത്യക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡ്രോണിനെ കാണുന്നത്. സേനാ താവളങ്ങള്‍ക്ക് സമീപത്ത് കൂടെ ഡ്രോണ്‍ പറക്കുന്നത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ സേന കാണുന്നത്.

Comments: 0

Your email address will not be published. Required fields are marked with *