Flash News

യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 816 കിലോ ലഹരിമരുന്ന് പിടികൂടി

അബുദാബിയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു.816 കിലോഗ്രാം ലഹരിമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. വിവിധ രാജ്യക്കാരായ 142 പേരുള്‍പ്പെടുന്ന അന്താരാഷ്ട്ര ബന്ധമുള്ള സംഘത്തെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവര്‍ ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു. ഇടപാടുകള്‍ നടത്തുന്നതിന് വിദേശ ഫോണ്‍ നമ്പരുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Comments: 0

Your email address will not be published. Required fields are marked with *