ദുൽഖറിന്റെ പാർട്ണർ ഇൻ ക്രൈം ഇതാ!
മഹാനടൻ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി തന്റേതായ ഇടം കണ്ടെത്തിയ അഭിനേതാവാണ് ദുൽഖർ. സല്യൂട്ടാണ് ഏറ്റവുമൊടുവിൽ ദുല്‍ഖറിന്റേതായി റിലീസിനെത്തിയ ചിത്രം. ഹേയ് സിനാമിക എന്ന തമിഴ് സിനിമയും ദുൽഖറിന്റേതായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ദുൽഖർ ഇപ്പോൾ തന്റെ ഇത്താത്തയുടെ പിറന്നാൾ ദിനത്തിൽ പങ്കുവച്ച ചിത്രം തരംഗമാവുകയാണ്. “ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ഇത്ത !!”, എന്ന് കുറിച്ച് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് ആശംസ. രഹസ്യസൂക്ഷിപ്പുകാരി, പാർട്ണർ ഇൻ ക്രൈം, ബെസ്റ്റീസ്, ബെസ്റ്റ് അമ്മായി, ബെസ്റ്റ് ഇത്ത തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് താരം ആശംസ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം കുട്ടിക്കാലം മുതലുള്ള ഓർമകൾ പങ്കുവച്ചായിരുന്നു ദുൽഖർ സഹോദരിയെ പിറന്നാൾ ആശംസ അറിയിച്ചത്. “എന്റെ എറ്റവും പഴയ സുഹൃത്താണ് ഇത്ത. സഹോദരിയെന്നതിനുപരി അമ്മ. ഞാൻ ഇത്തയുടെ ആദ്യത്തെ കുഞ്ഞ് എന്നപോലെയാണ്. ഇത്ത അതിമനോഹരമായി കൈകാര്യം ചെയ്യുന്ന വേഷങ്ങളും ഒന്നിച്ച് വളരുന്നതിനിടയിൽ നമ്മൾ പങ്കിട്ട നല്ല ഓർമ്മകളും ഓർത്തെടുക്കുകയാണ്” എന്ന് കുറിച്ച് കുട്ടിക്കാലത്തെ രസനിമിഷങ്ങൾ പങ്കുവച്ചായിരുന്നു താരം പിറന്നാൾ കുറിപ്പ് പങ്കുവച്ചത്. ഇത്തയാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom