Flash News

വാപ്പച്ചിയെടുത്ത പടം പങ്കുവച്ച് ദുൽഖർ

മമ്മൂട്ടി ഒരു മികച്ച നടനെന്നതിലുപരി മികച്ചൊരു ഫോട്ടോഗ്രാഫറെന്ന് സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് അറിയാം.ഇപ്പോളിതാ മമ്മൂട്ടി പകർത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് മകൻ ദുൽഖർ.

”സീനിയർ നിങ്ങളോട് പറയുകയാണ്, വെളിച്ചം നോക്കുക, നോട്ടം ക്യാമറയിലേക്ക്, കള്ളച്ചിരി വേണ്ട… നിങ്ങളുടെ മുട്ടിടിക്കുന്നു, കാരണം ക്യാമറയ്ക്ക് പിന്നിൽ അദ്ദേഹമാണ്,” ചിത്രങ്ങൾ പങ്കിട്ട് ദുൽഖർ കുറിച്ചതിങ്ങനെ. ദീപ്തി സതി, അനുപമ പരമേശ്വരൻ, അപർണ ഗോപിനാഥ് അടക്കമുള്ള താരങ്ങൾ ദുൽഖറിന്റെ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലാവുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ട്’ ആണ് ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. അരവിന്ദ് കരുണാകരന്‍ പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ ചിത്രത്തിൽ. ബോബി- സഞ്ജയ് ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ‘സീതാ രാമം’ എന്ന തെലുങ്ക് സിനിമയാണ് ഇനി ദുൽഖറിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഒരു പട്ടാളക്കാരനായാണ് ദുൽ‌ഖർ വേഷമിടുന്നത്. രശ്മി മന്ദന്ന, മൃണാൾ താക്കൂർ എന്നിവരാണ് നായികമാർ.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *