Flash News

പ്രായം എന്നും പിന്നോട്ടാകട്ടെ..; മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ദുൽഖർ

ലോകമെമ്പാടുമുള്ള ആരാധകരും സിനിമയിലുള്ളവരുമെല്ലാം മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിക്ക് മനോഹരമായ ആശംസകളുമായി മകൻ ദുല്‍ഖറും എത്തിയിരിക്കുന്നു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ദുൽഖർ പറയുന്നതിങ്ങനെ..എക്കാലവും നന്ദിയുള്ളവനും അനുഗ്രഹിക്കപ്പെട്ടവനുമാണ് ഞാൻ.. ആ ഫ്രെയിമില്‍ എങ്ങനെ ഒപ്പം നില്‍ക്കാൻ ആകും. നിങ്ങളെ അനന്തമായി സ്‍നേഹിക്കുന്നു. നിങ്ങളുടെ കുടുംബത്തില്‍ ജനിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവാൻമാരാണ്. ലോകം നിങ്ങളെ നിരന്തരം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അത് സ്വയം ഓര്‍മിക്കുന്നു. സന്തോഷകരമായ ജന്മദിന ആശംസകള്‍. നിങ്ങളുടെ പ്രായം എന്നും പിന്നോട്ടാകട്ടെ എന്ന് ആശംസിക്കുന്നു.മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ ഷെയർ ചെയ്താണ് ദുൽഖറിന്റെ ആശംസ

പോസ്റ്റ് കാണാം

https://www.instagram.com/p/CTgxFJ6plwG/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *