Flash News

മുൻ റയൽ കോച്ച് മാനുവൽ ഡയസ് ഈസ്റ്റ്​ ബംഗാൾ കോച്ച്​

റയൽ മഡ്രിഡിന്‍റെ യൂത്ത്​ ടീമുകളെ പരിശീലിപ്പിച്ച മാനുവൽ ഡയസ്​ ഈസ്റ്റ്​ ബംഗാളിന്‍റെ പരിശീലകൻ. നിലവിലെ കോച്ച്​ റോബി ഫൗളറെ മാറ്റിയാണ്​ കൊൽക്കത്ത വമ്പന്മാർ പുതിയ കോച്ചിനെ ടീമിലെത്തിച്ചത്​. സ്​പാനിഷ്​ ക്ലബായ ഹെർകൂലീസിൽ നിന്നാണ്​ ഡയസ്​ ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്നത്​.

” മഡ്രിഡിലായിരിക്കു​മ്പോൾ ജയം ഡി.എൻ.എയിലുണ്ടെന്നു വിശ്വസിക്കുന്നവരായിരുന്നു ഞങ്ങൾ. ഇന്ത്യയിലെ വലിയൊരു ക്ലബിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ ആ ഫോർമുല കൂടെയുണ്ടാവും. സമ്മർദ്ദവും പ്രതീക്ഷയും എന്നെ വലിയ ദൗത്യത്തിൽ നിന്ന്​ പിന്തിരിപ്പിക്കാറില്ല”- ഡയസ്​ ഈസ്റ്റ്​ ബംഗാളിന്‍റെ പരിശീലക സ്​ഥാനം ഏറ്റെടുത്തതിനു പിന്നാലെ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *