രാത്രിയിൽ ചോറ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ..? ഇതൊന്ന് വായിച്ചോളൂ

ചോറ് മലയാളികളുടെ ഇഷ്ടഭക്ഷണമാണ്. മൂന്ന് നേരവും ചോറ് കഴിച്ചാൽ അത്രയും സന്തോഷമെന്ന് ചിന്തിക്കുന്നവരാണ് ഇവിടെ കൂടുതൽ. എന്നാൽ ഇഷ്ടമാണെങ്കിൽ കൂടിയും തടി കൂടും, അസുഖങ്ങൾ വരും എന്നൊക്കെയുള്ളതിനാൽ ചോറ് കുറയ്ക്കുന്നവരും ഉണ്ട്. പ്രത്യേകിച്ചും രാത്രിയില്‍ ചോറുപേക്ഷിയ്ക്കുന്നവരാണ് പലരും. എന്നാല്‍ രാത്രിയില്‍ ചോറുണ്ണതിനെ തീരെയങ്ങ് തള്ളിക്കളയേണ്ടതില്ല. അതിന് അതിന്റേതായ ചില ഗുണങ്ങളുമുണ്ട്.

ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാത്രിയിൽ ചോറ് കഴിക്കുന്നത് നല്ലതാണ്. കഞ്ഞിയായി കഴിച്ചാൽ പെട്ടെന്ന് ദഹിക്കും. നല്ല ഉറക്കം കിട്ടാനും നല്ലതാണ്.ആയുര്‍വേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങളാണ് ശരീരത്തിന് ദോഷം വരുത്തുന്നത്. ഈ മൂന്നു ദോഷങ്ങളും അകറ്റാന്‍ ഇതേറെ നല്ലതാണ്.

ചര്‍മാരോഗ്യത്തിനും ചോറ് നല്ലതാണ്. ഇതില്‍ സള്‍ഫര്‍ സംയുക്തമായ അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയുന്നു. മുടിയ്ക്ക് ആരോഗ്യമേകുന്നു. മുടി നര തടയുന്നു. ഞരമ്പുകള്‍ക്കും ഹൃദയത്തിനും ഗുണം നല്‍കുന്ന ജീവകം ബി3യുടെ ഉത്തമ ഉറവിടമാണ് ചോറ്.

ചോറ് പരിപ്പും നെയ്യും ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. നെയ്യ് ചേര്‍ത്ത് ചോറുണ്ണുന്നത് പ്രമേഹ രോഗികള്‍ക്കും തടി കുറയ്ക്കാനും ഏറെ നല്ലതാണ്. നെയ്യ് ചോറിലെ ഷുഗര്‍ പെട്ടെന്നു തന്നെ രക്തത്തിലേയ്ക്ക് ഇറങ്ങുന്നത് തടയുന്നു. ഇതിനാല്‍ തന്നെ പ്രമേഹ സാധ്യത കുറയ്ക്കാന്‍ സാധിയ്ക്കുന്നു.

ഇതൊക്കെ ശരിതന്നെ എന്നുവെച്ച് മിതമായ അളവിൽ കഴിച്ചില്ലെങ്കിൽ പണികിട്ടും കേട്ടോ.ചോറ് രാത്രിയില്‍ കഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരെങ്കില്‍ മിതമായ അളവില്‍ ഇത് കഴിയ്ക്കുന്നതു കൊണ്ട് ദോഷമില്ലെന്നാണ് പറയുന്നത്. കഴിവതും വൈകിട്ട് 7 മണിക്ക് മുമ്പ് കഴിക്കാനും ശ്രദ്ധിക്കണം.

Comments: 0

Your email address will not be published. Required fields are marked with *