‍‍‍ആദിവാസി യുവാവിനെ കാട്ടുമൃഗമാണെന്ന തെറ്റിദ്ധാരണയിൽ വെടിവെച്ചു

ഇടമലക്കുടിയിലെ ആദിവാസി യുവാവിനെ കാട്ടുമൃഗമാണെന്ന തെറ്റിദ്ധാരണയിൽ വെടിവച്ച പ്രതി അറസ്റ്റിൽ. മൂന്നാർ എസ്.ഐ. റ്റി.എം സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കുടിയിലുണ്ടെന്ന വിവരം ലഭിച്ച പോലീസ് ഇടമലക്കുടിയിൽ ചൊവ്വാഴ്ച രാത്രിയോടെ എത്തുകയായിരുന്നു. പിടികൂടിയ പ്രതിയെ ബുധനാഴ്ച ഉച്ചയോടെ മൂന്നാർ സ്‌റ്റേഷനിലെത്തിച്ചു. കഴിഞ്ഞ 11 നാണ് ഇരുപ്പുകല്ല് കുടി സ്വദേശിയായ സുബ്രമണ്യന് കൃഷി സ്ഥലത്തു വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ വെടിയേറ്റത്.

ഇടമലക്കുടി കീഴ്പത്തം കുടി സ്വദേശിയായ ലക്ഷ്മണനെയാണ് (35) കുടിയിലെത്തിയ പോലീസ് സംഘം പിടികൂടിയത്.കാട്ടുമൃഗമാണെന്ന് തെറ്റദ്ധരിച്ച് വെടിവച്ചതാണെന്നാണ് പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മുമ്പ് പോലീസ് സംഘം കുടിയിൽ എത്തിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടുവാൻ സാധിച്ചിരുന്നില്ല. എന്നാൽ വെടിവയ്ക്കുവാൻ ഉപയോഗിച്ചിരുന്ന തോക്ക് പോലീസ് കണ്ടെത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *