ഇലഞ്ഞി കള്ളനോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ഇലഞ്ഞി കള്ളനോട്ട് കേസിൽ ഒരാൾ കൂടി പിടിയിലായി. കോട്ടയം കോഴ സ്വദേശി രേണുകുമാറിനെയാണ് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നോട്ടടിക്കാൻ പണം മുടക്കിയ ആളാണ് രേണുകുമാർ. കേസിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. കഴിഞ്ഞ മാസം 27നായിരുന്നു ഇലഞ്ഞിയിലെ വാടക വീട്ടിൽ വച്ച് കളളനോട്ട് മാഫിയ സംഘത്തെ ക്രൈബ്രാഞ്ച് പിടികൂടിയത്. ഏകദേശം 20 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ഇവിടെ അച്ചടിച്ചതായി അന്വേഷണ സംഘം കണക്കാക്കുന്നത്. നേരത്തെ 7 പേരെയാണ് ഇലഞ്ഞിയിലെ വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ ചെന്നൈ എന്നിവിടങ്ങളിലേക്കാണ് കള്ളനോട്ടുകൾ വിതരണം ചെയ്തതായി പ്രതികളിൽ നിന്ന് ലഭിച്ച വിവരം. ഇതിൻ്റെ അടിസ്ഥാനത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

Comments: 0

Your email address will not be published. Required fields are marked with *