Flash News

പവർകട്ട് പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോ​ഗം ഇന്ന്

രാജ്യത്തെ കൽക്കരി ക്ഷാമത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ പവർകട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി​ഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമോ എന്നകാര്യം ചർച്ചയാകും. കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായാൽ പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ കൽക്കരി ക്ഷാമം രൂക്ഷമാകുന്നതാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്. കോഴിക്കോട് ഡീസൽ താപനിലയത്തിന്റെ പ്രവർത്തനത്തിന് ഇന്ധനം ബിപിസിഎലിനോട് ആവശ്യപ്പെടാനാണ് കെഎസ്ഇബിയുടെ നീക്കം.

Comments: 0

Your email address will not be published. Required fields are marked with *