ബാസ്കറ്റ് ബോൾ കളിക്കുന്ന ആന

കഴിഞ്ഞയാഴ്ച ഗുവാഹത്തിയിൽ ഹെൽമെറ്റ് കഴിക്കുന്ന ഒരു കാട്ടാനയുടെ വീഡിയോ വൈറലായിരുന്നു. അത്തരത്തിൽ അസമിൽ നിന്നുള്ള മറ്റൊരു ആനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച . ഗുവാഹത്തിയിലെ നാരംഗിക്കടുത്തുള്ള സത്‌ഗാവ് സൈനികക്യാമ്പിനുള്ളിൽ ഒരു കൂട്ടം ആൺകുട്ടികൾ ബാസ്കറ്റ്ബോൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ക്യാമ്പിൽ പ്രവേശിച്ച ഒരു കാട്ടാന ബാസ്‌ക്കറ്റ്ബോൾ കളിക്കുന്നത് കണ്ട് പന്ത് എടുത്തുകൊണ്ടുപോവുകയും വഴി നീളെ ബാസ്കറ്റ് ബോൾ കളിക്കുകയും ചെയ്തു.

വീഡിയോയിൽ, കളിസ്ഥലത്തിനടുത്തുള്ള പാതയിലൂടെ ഒരു ആന ഒരു പന്തും തുമ്പിക്കൈയിൽ പിടിച്ച് നടക്കുന്നത് കാണാം. “ഞങ്ങൾക്ക് പന്ത് തരൂ” എന്ന് ആൺകുട്ടികൾ ആക്രോശിക്കുന്നതും പശ്ചാത്തലത്തിൽ കേൾക്കാം. അവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കാതെ പന്ത് ചുഴറ്റുകയും തട്ടികളിക്കുകയും ചെയ്ത് ആന പാതയിലൂടെ നടന്നു പോകുന്നു. ഒരഭ്യാസിയെപ്പോലെയാണ് ആന പന്ത് തട്ടുന്നത്. കുട്ടികൾ കളിക്കുന്നത് കണ്ട് നിരീക്ഷിച്ചിട്ടാവാം അവരുടെ പന്ത് തട്ടിയെടുത്ത് ആന കളിക്കാൻ ശ്രമിച്ചത്. ഏറെ കൗതുകകരമായ ഈ വീഡിയോ നിരവധിപേരാണ് ഇതിനോടകം പങ്കുവെച്ചത്.

വീഡിയോ കാണാം :

https://www.indiatoday.in/trending-news/story/wild-elephant-plays-with-basketball-in-viral-video-from-guwahati-watch-1814967-2021-06-15?jwsource=cl

Comments: 0

Your email address will not be published. Required fields are marked with *