Flash News

എമ്മി അവാർഡ്; ഇന്ത്യയിൽ നിന്ന് നാമനിർദേശ പട്ടികയിലുള്ളത് മൂന്ന് പേർ

മികച്ച ടെലിവിഷൻ സീരീസുകൾക്കുള്ള രാജ്യന്തര പുരസ്‌കാരമായ എമ്മി അവാർഡുകൾ നാളെ പ്രഖ്യാപിക്കും. നവാസുദ്ദീൻ സിദ്ദിഖി, വീർ ദാസ്, സുസ്മിത സെൻ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിലുള്ള ഇന്ത്യക്കാർ. 24 രാജ്യങ്ങളിൽ നിന്ന് 11 വിഭാഗങ്ങളിലായി 44 നോമിനിഷനുകളിൽ നിന്നാണ് പ്രഖ്യാപനം. ബോളിവുഡ് നടിയും മുൻ മിസ് യൂണിവേഴ്സുമായ സുസ്മിത സെൻ ഹോട്ട്സ്റ്റാറിലൂടെ സംപ്രേഷണം ചെയ്ത വെബ് സീരീസ് ആര്യയിലെ പ്രകടനത്തിന് ഡ്രാമ സീരീസ് വിഭാഗത്തിന് കീഴിലാണ് നാമനിർദേശം ചെയ്യപ്പെട്ടത്. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തു വന്ന ചിത്രം സീരിയസ് മെനിലെ പ്രകടത്തിനാണ് നടൻ വിഭാഗത്തിൽ നവാസുദ്ധീൻ സിദ്ദീഖി നാമനിർദേശം ചെയ്യപ്പെട്ടത്. ഇന്ത്യയിൽ മറ്റൊരു പേരാണ് സ്റ്റാൻഡ്-അപ്പ് കോമേഡിയനും നടനുമായ വീർ ദാസിന്റേത്. മികച്ച കോമിക് ആക്ടിനുള്ള വിഭാഗത്തിലാണ് വീർ ദാസ് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

 

 

 

 

Comments: 0

Your email address will not be published. Required fields are marked with *