സർവീസ് മുടക്കാതെ പ്രതിഷേധിച്ച് ജീവനക്കാർ

സർവീസ് മുടക്കാതെ പ്രതിഷേധിച്ച് ജീവനക്കാർ

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമില്ലാത്ത വിഷു. അടുത്താഴ്ചയെ ശമ്പള വിതരണം തുടങ്ങുവെന്ന് പറയുന്ന കെഎസ്ആർടിസി അധിക സഹായത്തിനായി നാളെ ധനവകുപ്പിനെ സമീപിക്കും. അതേസമയം, പ്രതിഷേധം കടുപ്പിക്കാനുള്ള സമരമാർഗങ്ങൾക്ക് രൂപം നൽകാൻ ഭരണാനുകൂല എഐടിയുസി യൂണിയനും കോൺഗ്രസ് അനുകൂല ടിഡിഎഫും ഇന്ന് ഉന്നതതല യോഗം ചേരും. ആഘോഷങ്ങളില്ലാത്ത നിറംമങ്ങിയ വിഷുവാണെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സർവീസുകൾ മുടക്കാതെ ശമ്പളത്തിനായി പ്രതിഷേധിക്കുകയാണ് കെഎസ്ആർടിസി ജീവനക്കാർ. ശമ്പളം 20ാം തീയതിയോടെ നൽകി തുടങ്ങാനാകുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ പ്രതീക്ഷ. എന്നാൽ, അതിന് ധനവകുപ്പ് കനിയണം. ശമ്പളവും കുടിശികയും നൽകാൻ 97 കോടി വേണമെന്നിരികെ 30 കോടിയാണ് ധനവകുപ്പ് അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമേ 30 കോടി കൂടി ലഭിച്ചാൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് കെഎസ്ആർടിസി കണക്കുകൂട്ടുന്നു. അതേസമയം, ഇന്നലെ മുതൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സിഐടിയു റിലേനിരാഹാര സമരം നടത്തുന്നത് സർക്കാരിനെ വെട്ടിലാക്കി. മറ്റൊരു ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സിയുടെ കീഴിലുള്ള കെഎസ്ആർടിഇയു സമരം കടുപ്പിക്കാൻ ഇന്ന് യോഗം ചേരും. പ്രതിപക്ഷ യൂണിയനായ ടി ഡി എഫും ഭാവിസമര പരിപാടികൾ ആലോചിക്കാൻ യോഗം ചേരുന്നുണ്ട്. 28ന് സിഐടിയുവും ബിഎംഎസും സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *