Flash News

ലോകകപ്പ് യോഗ്യത; അൻഡോറയെ തകർത്ത് ഇംഗ്ലണ്ട്

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. അൻഡോറയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. ഗ്രൂപ്പ് ഐയിൽ ഇതുവരെ നടന്ന എല്ലാ മത്സരത്തിലും ജയിച്ചാണ് ഇംഗ്ലണ്ട് വിജയക്കുതിപ്പ് തുടരുന്നത്. ഇംഗ്ലണ്ടിനായി ജെസ്സി ലിംഗാർഡ് ഇരട്ട ഗോളുകൾ നേടിയപ്പോൾ നായകൻ ഹാരീ കെയിനും ബുക്കായോ സാകയും ഒരോ ഗോളുകൾ സ്വന്തമാക്കി. കളിയുടെ 18-ാം മിനിറ്റിലാണ് ലിംഗാർഡിന്റെ ആദ്യ ഗോൾ വീണത്. രണ്ടാംപകുതിയിൽ 72-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കി ഹാരീ കെയിൻ രണ്ടാം ഗോൾ നേടി. ആറുമിനിറ്റിനകം ലിംഗാർഡ് തന്റെ രണ്ടാം ഗോളിലൂടെ ടീമിന് 3-0ന് ലീഡ് നൽകി. 85-ാം മിനിറ്റിൽ സാക നാലാമത്തെ ഗോളും ഇംഗ്ലണ്ടിന് സമ്മാനിച്ചു.

Comments: 0

Your email address will not be published. Required fields are marked with *