Flash News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി. അന്റോണിയോ റൂഡിഗര്‍, കാന്റെ, ക്രിസ്റ്റിയന്‍ പുലിസിച്ച് എന്നിവര്‍ ചെല്‍സിക്കായി ഗോളുകൾ നേടി. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് ആറു പോയിന്റെ ലീഡ് നേടാനായി.

ചെല്‍സിക്കായി 14-ാം മിനിറ്റില്‍ ചില്‍വെല്ലിന്റെ കോര്‍ണറില്‍ അന്റോണിയോ റൂഡിഗര്‍ ആദ്യ ഗോൾ നേടി. 28-ാം മിനിറ്റില്‍ കാന്റെ തന്റെ ഗോളിലൂടെ ചെല്‍സി ഗോൾ ഇരട്ടിയാക്കി. അതേസമയം പകരക്കാരനായി ഇറങ്ങിയ പുലിസിച്ച് 71 ആം മിനിറ്റിൽ ചെല്‍സിയുടെ ലീഡ് മൂന്നാക്കി.

രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ സിറ്റി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

Comments: 0

Your email address will not be published. Required fields are marked with *