ഫിലിം ചേംബറില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല; ‘ഈശോ’ വീണ്ടും വിവാദത്തില്‍

നാദിര്‍ഷ- ജയസൂര്യ ചിത്രം ‘ഈശോ’ വീണ്ടും വിവാദത്തിലേക്ക്. ‘ഈശോ’ എന്ന പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ആരോപണം. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നേ രജിസ്റ്ററേഷന്‍ നടപടികള്‍ സ്വീകരിക്കണം എന്നതാണ് ചട്ടം. എന്നാല്‍ ഈശോ എന്ന ചിത്രം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് ഭാരവാഹികള്‍ പറയുന്നത്. ‘നോട്ട് ഫ്രം ദ ബൈബിള്‍’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പേരിനെതിരെ ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചില ക്രിസ്ത്യന്‍ സംഘടനകളും വൈദികരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് സംവിധായകൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.ചിത്രത്തില്‍ ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നുമില്ലെന്ന് വ്യക്തമാക്കി ഈശോയുടെ തിരക്കഥാകൃത്ത് സുനീഷ് വാരനാടും രംഗത്തെത്തിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *