58 കിലോ ഭാരമുള്ള ഗൗണില്‍ അതിസുന്ദരിയായി എസ്തര്‍

ബാലതാരമായി എത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന ഒരൊറ്റ ചിത്രം മതി മലയാളികള്‍ക്ക് ഈ കുട്ടിത്താരത്തെ ഓര്‍ത്തെടുക്കാന്‍. യുവനായികമാരുടെ നിരയിലേക്ക് കടക്കാന്‍ തയാറായി നില്‍ക്കുന്ന എസ്തര്‍ സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണ്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ ആ വേഷത്തിന്റെ പ്രത്യേകത കൊണ്ട് വാര്‍ത്തയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണിപ്പോള്‍.

എസ്തര്‍ പങ്കുവെച്ച ചിത്രത്തിലെ ഗൗണ്‍ ആണ് ഹൈലൈറ്റ്. ഫോട്ടോഷൂട്ടിനെത്തിയ താരം ഗൗണ്‍ കണ്ടപ്പോഴുണ്ടായ അതിശയവും ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നു. 58 കിലോഗ്രാം ഭാരമുള്ള ഗൗണാണ് ചിത്രത്തില്‍ എസ്തര്‍ ധരിച്ചിരിക്കുന്നത്. എസ്തറിന്റെ ആകെ ഭാരം 44 കിലോഗ്രാമാണ്. തന്നേക്കാള്‍ ഭാരമുള്ള ഒരു ഗൗണ്‍ ആദ്യം കണ്ടപ്പോള്‍ അതിശയം കൊണ്ട് വായ തുറന്നു നില്‍പ്പായി എന്നും എസ്തര്‍ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നു. 30 ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ ഗൗണ്‍ ഡാമന്‍സ് സിഡൈന്‍സാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ‘ഒരു രാജകുമാരിയെ പോലെ ‘ എന്ന് തലക്കെട്ടോടു കൂടിയാണ് എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണാം:https://www.instagram.com/reel/CSUEgIqJipG/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *